ഒമാൻ ഇന്ത്യൻ സ്‌കൂൾ പ്രവൃത്തിസമയം പുനഃക്രമീകരിച്ചു

മസ്‌കത്ത്: റംസാൻ മാസത്തിലെ പ്രവൃത്തി സമയം പുനഃക്രമീകരിച്ച് ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ. രാവിലെ നേരത്തെ ക്ലാസ് ആരംഭിച്ച് ഉച്ചയ്ക്ക് നേരത്തെ അവസാനിപ്പിക്കും വിധത്തിലാണ് ക്രമീകരണം. ഉച്ചയ്ക്കുശേഷം ഷിഫ്റ്റ് സംവിധാനമുള്ള സ്‌കൂളിലും ഉച്ചയ്ക്ക് നേരത്തെ ക്ലാസ് ആരംഭിക്കും. പ്രവൃത്തി സമയത്തിലും കുറവു വരുത്തിയിട്ടുണ്ട്. തലസ്ഥാനത്തെ ഇന്ത്യൻ സ്‌കൂളുകളിൽ ഉൾപ്പടെ റംസാൻ മാസം പ്രവൃത്തി സമയം ക്രമീകരിച്ചിട്ടുണ്ട്.
പല സ്‌കൂളുകളും കെജി ക്ലാസിലാണ് പ്രവൃത്തി സമയം കുറച്ചത്. സീനിയർ ക്ലാസുകളിൽ സമയ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ക്ലാസ് സമയം കുറച്ചിട്ടില്ല. ക്ലാസ് നടക്കുന്ന സമയത്തെകുറിച്ച് വിദ്യാർഥികൾക്ക് വ്യക്തമായ സർക്കുലർ നൽകിയിട്ടുണ്ട്. അതേസമയം, വിവിധ ക്ലാസുകളിൽ വാർഷിക പരീക്ഷയും 10, 12 ക്ലാസുകളിൽ പൊതുപരീക്ഷയും തുടരുകയാണ്. പൊതുപരീക്ഷകൾ ഷെഡ്യൂൾ പ്രകാരം അതാത് സമയങ്ങളില്‍തന്നെ നടക്കും. വാർഷിക പരീക്ഷ അവസാനിച്ച് റംസാൻ പകുതിയോടെ സ്‌കൂൾ ഇടക്കാലത്തേക്ക് അടയ്ക്കും. പിന്നീട്, പെരുന്നാൾ പൊതു അവധി ദിനങ്ങൾ കഴിഞ്ഞാകും തുറക്കുക. വിദ്യാർഥികൾക്ക് രണ്ടാഴ്ചയോളം അവധി ലഭിക്കും. 2025 ഏപ്രിൽ ആദ്യ വാരത്തിലാണ് അടുത്ത അധ്യായന വർഷം ആരംഭിക്കുക.









0 comments