Deshabhimani

ഗതാഗത പിഴ സംബന്ധിച്ച വ്യാജ സന്ദേശം; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

royal oman police
വെബ് ഡെസ്ക്

Published on Sep 08, 2026, 03:18 PM | 1 min read

മസ്‌കത്ത് : ഗതാഗത നിയമലംഘന പിഴകളെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. പിഴ അടച്ചിട്ടില്ലെന്നും നിയമപരമായ നടപടികൾ ഒഴിവാക്കാൻ 12 മണിക്കൂറിനുള്ളിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ വ്യാജ എസ്എംഎസ് പ്രചരിക്കുന്നത്‌. കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദേശത്തിലുള്ള ലിങ്ക് തുറന്നാൽ അനൗദ്യോഗിക സൈറ്റിലേക്ക് നയിക്കുന്ന രീതിയാണ് തട്ടിപ്പ് സംഘം സ്വീകരിക്കുന്നത്. ഇത്തരം ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അനൗദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ ചെയ്യരുതെന്നും മുന്നിയിപ്പിൽ വ്യക്തമാക്കി.


എല്ലാ വിവരങ്ങളും ഒമാൻ പൊലീസിന്റെ ഔദ്യോഗിക ചാനലുകൾ വഴി മാത്രം പരിശോധിച്ചുറപ്പിക്കണം. സൈബർ തട്ടിപ്പുകളിൽനിന്ന് പരിരക്ഷിക്കാൻ സംശയാസ്‌പദമായ സന്ദേശങ്ങളോ ലിങ്കുകളോ നിയമനിർവഹണ ഏജൻസികൾക്ക് ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലിസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home