ad
Deshabhimani

റോഡപകടങ്ങൾക്ക് കാരണമാകുന്ന പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒമാൻ പോലീസ്

royal oman police
വെബ് ഡെസ്ക്

Published on Jul 31, 2026, 02:13 PM | 1 min read

​മസ്‌കത്ത്‌ : റോഡപകടങ്ങൾക്ക് കാരണമാകുന്ന ഡ്രൈവിങ്‌ തെറ്റുകൾ ചൂണ്ടിക്കാട്ടി റോയൽ ഒമാൻ പോലീസ്. അമിതവേഗം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, സുരക്ഷിതമായ ദൂരം പാലിക്കാതിരിക്കുക എന്നിവയാണ്‌ രാജ്യത്തുനടക്കുന്ന അപകടങ്ങൾക്ക്‌ മുഖ്യകാരണമെന്ന്‌ പൊലീസ്‌ പുറത്തുവിട്ട സുരക്ഷാ അവബോധ സന്ദേശത്തിൽ വ്യക്തമാക്കി.


​ട്രാഫിക് സിഗ്നലുകൾ ചുവപ്പാകുന്നതിനുമുമ്പ്‌ അവയെ മറികടക്കാൻ വേഗത കൂട്ടുന്നതിനെതിരെയും പൊലീസ്‌ മുന്നറിയിപ്പ്‌ നൽകി. വാഹനമോടിക്കുമ്പോൾ ഏതാനും സെക്കൻഡുകൾപോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ശരിയായ സീറ്റ് ബെൽറ്റ് ഉപയോഗം കൂട്ടിയിടി ഉണ്ടായാൽ പരിക്കിന്റെ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ഒമാൻ പൊലീസ്‌ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home