ad
Deshabhimani

സൈബർ തട്ടിപ്പ് ശൃംഖല തകർത്ത്‌ ഒമാൻ പൊലീസ്‌; സൊഹാറിൽ 380ൽ അധികം പ്രതികൾ അറസ്റ്റിൽ

royal oman police
വെബ് ഡെസ്ക്

Published on Jul 25, 2026, 01:35 PM | 1 min read

മസ്‌കത്ത്‌ : സൊഹാറിലെ 33 സ്ഥലങ്ങളിൽ നടത്തിയ ഏകോപിത ഓപ്പറേഷനിൽ 1800ൽ അധികം ഇലക്ട്രോണിക് ഉപകരണങ്ങളും വിവിധ രാജ്യങ്ങളുടെ കറൻസിയും പിടിച്ചെടുത്തു. വിപുലമായ അന്വേഷണത്തിനും നിരീക്ഷണത്തിനുംശേഷം നടന്ന പരിശോധനയിലാണ് അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ‍ൗരന്മാരുൾപ്പെട്ട വൻ കുറ്റവാളിശൃംഖല തകർത്തത്‌. സംഭവങ്ങളിൽ 380-ൽ അധികം പ്രതികൾ അറസ്റ്റിലായെന്നും അധികൃതർ വ്യക്തമാക്കി.

തട്ടിപ്പുമായി ബന്ധപ്പെട്ട ഒന്നിലധികം ഒളിത്താവളങ്ങൾ, റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, ഹോട്ടലുകൾ എന്നിവയിൽനിന്ന് 21-ൽ അധികം വ്യത്യസ്ത കറൻസികളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സമീപ വർഷങ്ങളിൽ ഒമാനിലെ അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തിനെതിരായ വലിയ ദ‍ൗത്യങ്ങളിൽ ഒന്നാണിത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home