Deshabhimani

ഒമാൻ ദേശീയദിനം: വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കാൻ അനുമതി

Oman National Day Vehicles.jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 07:09 AM | 1 min read

മസ്‌കത്ത്: ഒമാന്റെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് വാഹനങ്ങളിൽ ദേശീയദിനവുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളും ചിത്രങ്ങളും പതിക്കാൻ റോയൽ ഒമാൻ പോലീസ് അനുമതി നൽകി. നവംബർ ഒന്നുമുതൽ 30 വരെയാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിന്‌ പാലിക്കേണ്ട നിബന്ധനകളും ഗതാഗത വിഭാഗം പുറത്തിറക്കി. ദേശീയദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാചകങ്ങളും മാത്രമേ സ്റ്റിക്കറുകളിൽ ഉൾപ്പെടുത്താവൂ. ഇവ വാഹനത്തിൽ സുരക്ഷിതമായി ഒട്ടിച്ചിരിക്കണം.


മുൻവശത്തെ ഗ്ലാസിലും വശങ്ങളിലെ ഗ്ലാസുകളിലും സ്റ്റിക്കറുകൾ പതിക്കാൻ പാടില്ല. പിൻവശത്തെ ഗ്ലാസിൽ കാഴ-്‌ച മറയ-്‌ക്കാത്ത വിധത്തിൽ ചിത്രങ്ങൾ മാത്രമേ അനുവദിക്കൂ. ബോണറ്റ് ഉൾപ്പെടെ വാഹനങ്ങളിൽ തുണികൊണ്ടുള്ള അലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനും വിലക്കുണ്ട്.

കിരീടത്തിന്റെയും ഖഞ്ചറിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ സ്റ്റിക്കറുകളും അനുവദിക്കില്ല. അലങ്കാരങ്ങൾ വാഹനത്തിന്റെ യഥാർഥ നിറത്തിലോ രൂപത്തിലോ മാറ്റം വരുത്തുന്നതോ റോഡ് സുരക്ഷയ-്‌ക്ക്‌ ഭീഷണിയാകുന്നതോ ആയിരിക്കരുത്. നാല് ചക്രവാഹനങ്ങളിൽ ബോഡി ഭാഗങ്ങൾ, പിൻഗ്ലാസ്, ഉറപ്പിച്ചിട്ടുള്ള പിൻവശത്തെ സൈഡ് ഗ്ലാസ് എന്നിവിടങ്ങളിൽ നിബന്ധനകൾ പാലിച്ച് അലങ്കാരങ്ങൾ സ്ഥാപിക്കാം.

​




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home