ഒമാൻ ദേശീയ ദിനം; വാഹന അലങ്കാരങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആർഒപി

മസ്‌കത്ത് : ദേശീയ ദിനാഘോഷ വേളയിൽ വാഹനങ്ങളിൽ സ്റ്റിക്കറുകളും അലങ്കാരങ്ങളും സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ പുറപ്പെടുവിച്ചു. സ്റ്റിക്കറുകൾ സുരക്ഷിതമായി ഒട്ടിച്ചിരിക്കണമെന്നും വിൻഡ്‌ഷീൽഡുകളിലോ സൈഡ് വിൻഡോകളിലോ സ്ഥാപിക്കരുതെന്നും ആർഒപി പറഞ്ഞു. പിറകിലെ വിൻഡോയിൽ ദൃശ്യപരതയെ തടസപ്പെടുത്താത്ത തരത്തിൽ ചിത്രങ്ങൾ മാത്രമേ അനുവദിക്കൂ. എഞ്ചിൻ കവറിൽ സുരക്ഷിതമല്ലാതെ തുണികൾ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു. വാഹനത്തിന്റെ നിറം, ആകൃതി എന്നിവയിൽ മാറ്റം വരുത്തുന്ന ചിഹ്നവും സ്റ്റിക്കറുകളും ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇത്തരം അലങ്കാരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഗ്രേസ് പിരീഡ് നവംബർ 5 മുതൽ നവംബർ 30 വരെയായിരിക്കും.









0 comments