Deshabhimani

ഓണാഘോഷ ഫണ്ട് ക്രമക്കേട്

മൂവാറ്റുപുഴ നഗരസഭയ്ക്കുമുന്നിൽ 
പ്രതിപക്ഷ കൗൺസിലർമാരുടെ ധർണ

muvattupuzha municipality

​പ്രതിപക്ഷ കൗൺസിലർമാർ മൂവാറ്റുപുഴ നഗരസഭയ്ക്കുമുന്നിൽ നടത്തിയ ധർണയിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം
എം ആർ പ്രഭാകരൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 01:40 AM | 1 min read

മൂവാറ്റുപുഴ


മൂവാറ്റുപുഴ നഗരസഭ ത്രിവേണിയോണം എന്ന പേരിൽ നടത്തിയ ഓണാഘോഷത്തിന്റെ വരവ് ചെലവ് കണക്കുകൾ വെളിപ്പെടുത്തുക, പകർപ്പുകൾ കൗൺസിലർമാർക്ക് നൽകുക, കണക്കുകൾ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ഓഫീസിനുമുന്നിൽ ധർണ നടത്തി. കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ എല്ലാ അംഗങ്ങളും അംഗീകരിച്ചുവെന്ന ചെയർപേഴ്സൻ ജോയ്സ് മേരി ആന്റണിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ഇത് ക്രമക്കേട് മറച്ചുവയ്ക്കാനാണ്.


നഗരസഭയുടെ പേരിൽ അച്ചടിച്ച രസീതിലെ കണക്കുകൾ പുറത്തുവിടാത്തത് അഴിമതിയാണ്. ഓണാഘോഷത്തിന് നേതൃത്വം നൽകിയ യുഡിഎഫ് കൗൺസിലർമാരും നേതാക്കളും മാത്യു കുഴൽനാടൻ എംഎൽഎയും അഴിമതിക്ക് കൂട്ടുനിൽക്കുന്നു. മാത്യു കുഴൽനാടൻ നിലപാട് വ്യക്തമാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.


സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം ആർ പ്രഭാകരൻ, സജി ജോർജ്, സിപിഐ മുൻസിപ്പൽ ലോക്കൽ സെക്രട്ടറി കെ പി അലിക്കുഞ്ഞ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി ചന്ദ്രൻ, കൗൺസിലർമാരായ എം എച്ച് മജീദ്, എൻ എം കിഷോർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home