ഒമാൻ ഐഡന്റിറ്റി ആൻഡ് സിവിലൈസേഷൻ സാംസ്കാരിക പ്രദർശനം തുടങ്ങി

സലാല : "ഒമാൻ ഐഡന്റിറ്റി ആൻഡ് സിവിലൈസേഷൻ' പ്രദർശനം ദോഫാർ ഗവർണറേറ്റിലെ വിലായത്ത് സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോമ്പൗണ്ട് ഫോർ കൾച്ചർ ആൻഡ് എന്റർടൈൻമെന്റിൽ ആരംഭിച്ചു. ഹിദായ വഖഫ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടി 19 വരെ നീണ്ടുനിൽക്കും. ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് മൊഹ്‌സെൻ അൽ ഗസാനിയുടെ മേൽനോട്ടത്തിൽ ഉദ്ഘാടന ചടങ്ങ് നടന്നു. ഒമാനി സമൂഹത്തിലെ അവകാശങ്ങളെക്കുറിച്ചുള്ള പവിലിയൻ, നഗര നിയമശാസ്ത്രത്തിലെ ഒമാനി മൂല്യങ്ങളെക്കുറിച്ചുള്ള പവിലിയൻ, മാനുഷികതയുടെ വിവിധ മേഖലകളിലെ ഒമാനി സംഭാവനകൾ പ്രദർശിപ്പിക്കുന്ന പവിലിയൻ, ബൗദ്ധികവും മാനുഷികവുമായ പൈതൃകമെന്ന നിലയിൽ ഒമാനി വാസ്‌തുതുവിദ്യയുടെ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒമാനി ഗ്രാമ പവിലിയൻ എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രദർശനം.










0 comments