ad
Deshabhimani

ഓൺലൈൻ ഗെയിമിങ്: ജാഗ്രതവേണം; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

online gaming children

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 19, 2026, 05:22 PM | 1 min read

ദുബായ് : വേനലവധിക്കാലത്ത് ഓൺലൈൻ ഗെയിമുകൾ സംബന്ധിച്ച്‌ രക്ഷിതാക്കൾക്ക്‌ മുന്നറിയിപ്പുമായി ദുബായ്‌ പൊലീസ്‌. ചില ഗെയിമിങ് ലിങ്കുകൾ വഴി കുട്ടികൾ അപരിചിതരുമായി ആശയവിനിമയം നടത്താൻ സാധ്യതയുണ്ട്‌. ഗെയിമുകൾ ഉപയോഗിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കി. ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സിന് കീഴിലെ ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്ഷൻ വിഭാഗമാണ് ‘അവർ ചിൽഡ്രൻസ് സേഫ്റ്റി ദിസ് സമ്മർ’ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മുന്നറിയിപ്പ് നൽകിയത്.


കുട്ടികൾ കാണുന്ന ഉള്ളടക്കവും ഗെയിം കളിക്കുന്നതിനിടെ തുറക്കുന്ന ലിങ്കുകളും രക്ഷിതാക്കൾ നിരന്തരം പരിശോധിക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഗെയിമുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സംബന്ധിച്ച് രക്ഷിതാക്കൾ വ്യക്തമായ ധാരണ നേടണമെന്നും പൊലീസ് നിർദേശിച്ചു. സുരക്ഷ സെറ്റിങ്‌സും രക്ഷാകർതൃ നിയന്ത്രണ സംവിധാനങ്ങളും (പാരന്റൽ കൺട്രോൾ) സജീവമാക്കണം. ഗെയിമുകളിലെ സുഹൃത്ത് പട്ടികയും ചാറ്റുകളും നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്.


അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമോ ലിങ്കോ ബന്ധപ്പെടാനുള്ള ശ്രമമോ ഉണ്ടായാൽ ഉടൻ രക്ഷിതാക്കളെയോ വിശ്വസിക്കുന്ന മുതിർന്നവരെയോ അറിയിക്കാൻ കുട്ടികളെ ബോധവൽക്കരിക്കണമെന്നും പൊലീസ് പറഞ്ഞു. ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾ ദുബായ് പൊലീസിന്റെ ഇ- ക്രൈം പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാം. 901 എന്ന നമ്പറിലൂടെയും ദുബായ് പൊലീസ് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും പരാതികൾ നൽകാം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home