ad
Deshabhimani

ഡിറ്റക്ടീവ് വേഷത്തിൽ സൈജു കുറുപ്പ്; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബർ ഏഴിന് ആരംഭിക്കും

Saiju
വെബ് ഡെസ്ക്

Published on Aug 19, 2026, 05:45 PM | 1 min read

കൊച്ചി : കനകരാജ്യം, വീകം എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ ചിത്രത്തിൽ സൈജു കുറുപ്പ് നായകനാകുന്നു. ഡിറ്റക്ടീവിന്റെ വേഷത്തിലാണ് സൈജു എത്തുന്നത്. ഷൂട്ടിങ് സെപ്തംബർ ഏഴിന് ആരംഭിക്കും.


ധ്യാൻ ശ്രീനിവാസൻ, സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, ഷാൻ റഹ്മാൻ, ഷാജു ശ്രീധർ, ഉത്തര ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നു .


അരുൺ ഗോപി, ജസ്റ്റിൻ, മാത്യു എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ആരം, ഹരിവരാസനം എന്നിവയാണ് സൈജു കുറുപ്പിന്റെ മറ്റ് ചിത്രങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home