മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി; കരിപ്പൂരിൽ പ്രതിഷേധവുമായി യാത്രക്കാർ

കരിപ്പൂർ വിമാനത്താവളം
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ബുധൻ വൈകിട്ട് 6.45ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പേസ്ജെറ്റ് വിമാനമാണ് റദ്ദാക്കിയത്.
വിമാനം റദ്ദാക്കാനുള്ള കാരണം അധികൃതർ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ചയും കരിപ്പൂർ-ദുബായ് സ്പേസ്ജെറ്റ് വിമാനം റദ്ദാക്കിയിരുന്നു. തുടർച്ചയായി സർവീസ് റദ്ദാക്കുന്നതിൽ പ്രതിഷേധിച്ചാണ് യാത്രക്കാർ രംഗത്തെത്തിയത്.










0 comments