ഒമാനിൽ കിങ് ഫിഷിനെ പിടിക്കുന്നതിന് നിരോധനം

മസ്‌കത്ത് : രാജ്യത്തെ എല്ലാ തീരങ്ങളിലും കിങ്ഫിഷിനെ പിടിക്കുന്നതിനും കൈവശം വയ്‌ക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനും നിരോധനം നടപ്പാക്കുന്നതായി ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനമെന്ന് അധികൃതർ അറിയിച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പുവരുത്താനുമുള്ള നടപടികളുടെ ഭാഗമായാണ് നിയന്ത്രണം.
നിരോധന സമയത്ത് മത്സ്യത്തൊഴിലാളികളും കമ്പനികളും അനുബന്ധ സ്ഥാപനങ്ങളും കിങ് ഫിഷിന്റെ സംഭരണം, കയറ്റുമതി എന്നിവയിൽനിന്ന് വിട്ടുനിൽക്കണം. നിലവിൽ സ്റ്റോക്കുകൾ കൈവശം വച്ചിരിക്കുന്ന വ്യക്തികൾ നിയമപരമായ ശിക്ഷകൾ ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികളിൽ അവ രജിസ്റ്റർ ചെയ്യേണ്ടതുമുണ്ട്. അതേസമയം, 2025ൽ, ഒമാന്റെ മൊത്തം കിങ് ഫിഷ് ഉൽപാദനം 19,743 ടണ്ണിലെത്തി. മൊത്തം മൂല്യം 444.22 ലക്ഷം ഒമാനി റിയാൽ ആയിരുന്നു. ഇതിൽ അൽ വുസ്തയും സൗത്ത് ഷർഖിയ ഗവർണറേറ്റുകളും ചേർന്ന് മൊത്തം വിളവിന്റെ ഏകദേശം 83.5 ശതമാനം സംഭാവനചെയ്തു.










0 comments