ad
Deshabhimani

മലയാളി വ്യാപാരി അബ്‌ദുറഹ്‌മാൻ അന്തരിച്ചു

abdurahiman
വെബ് ഡെസ്ക്

Published on Jul 06, 2026, 07:15 PM | 1 min read

കുവൈത്ത് സിറ്റി : അബ്ബാസിയയിലെ ആദ്യകാല സൂപ്പർമാർക്കറ്റ് വ്യാപാരി അബ്ദുറഹ്മാൻ (79) അന്തരിച്ചു. ​തൃശൂർ വടക്കേക്കാട് നായരങ്ങാടി സ്വദേശിയാണ്‌. പിതാവ്‌: സെയ്‌തുമുഹമ്മദ്. ഏകദേശം അഞ്ച് പതിറ്റാണ്ടോളം കുവൈത്തിലെ അബ്ബാസിയയിൽ വ്യാപാരരംഗത്ത് സജീവമായിരുന്ന അദ്ദേഹം അബ്ബാസിയ സൂപ്പർമാർക്കറ്റിന്റെ ഉടമയായിരുന്നു. മക്കൾ: സബീദ്, നാദിയ, നിയാസ്, സയീദ്. മരുമക്കൾ: മൻസൂർ, റിൻസി, മാജിദ്, പരേതനായ വിന്നേഴ്സ് ഫൈസൽ. ​ഖബറടക്കം കണ്ണാറിലെ ജുമുഅ മസ്ജിദിൽ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home