ad
Deshabhimani

പ്രവാസി നാട്ടിൽ അന്തരിച്ചു

obituary
വെബ് ഡെസ്ക്

Published on Aug 06, 2026, 03:38 PM | 1 min read

ബർക്ക : ഒമാൻ ബർക്കയിലെ പഴയ അൽ ഫവാൻ ഹോട്ടലിന്റെ പാർട്ണർ മലപ്പുറം കോട്ടക്കൽ കോഴിച്ചെന സ്വദേശി മാതോളി അബ്‌ദുറഹിമാൻ (അബ്ദുട്ടി -52) നാട്ടിൽ അന്തരിച്ചു. ബർക്ക കെഎംസിസി സജീവ പ്രവർത്തകനായിരുന്നു. 27 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന അബ്‌ദുറഹിമാൻ കഴിഞ്ഞ മാസമാണ് അവധിക്ക്‌ നാട്ടിലേക്ക് പോയത്. കുടുംബത്തോടൊപ്പം യാത്രയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം.


​പരേതനായ കുഞ്ഞി മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: സഹീന. മക്കൾ: മുഹമ്മദ് ദിൽഷാൻ, ദിൽന ഫുംസീന, ദിൽനാഷ, ഐസിൻ റഹ്മാൻ. ​അബ-്‌ദുറഹിമാന്റെ വിയോഗത്തിൽ ബർക്ക കെഎംസിസി ഭാരവാഹികൾ, സാമൂഹ്യസാംസ-്‌കാരിക പ്രവർത്തകർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home