ad
Deshabhimani

ഖസീം പ്രവാസി സംഘം നേഴ്സസ് ദിനം ആഘോഷിച്ചു

 nurses day 2
വെബ് ഡെസ്ക്

Published on May 18, 2025, 03:05 PM | 1 min read

ബുറൈദ : അന്താരാഷ്‌ട്ര നേഴ്സസ് ദിനത്തിന്റെ ഭാഗമായി ഖസീം പ്രവാസി സംഘം നേഴ്സസ് ദിനം ആഘോഷിച്ചു. ബുറൈദയിൽ നടന്ന പരിപാടി റിയാദ് കേളി കലാ സാംസ്കാരിക വേദി മുഖ്യരക്ഷാധികാരി കെ പി എം സാദിക്ക് ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മറ്റി പ്രസിഡന്റ് നിഷാദ് പാലക്കാട് അധ്യക്ഷനായി. അൽ ഖസീമിലെ വിവിധ ആശുപതികളിൽ നിന്നുള്ള നേഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. റിയാദ് കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, ഖസീം പ്രവാസി സംഘം കുടുംബവേദി പ്രസിഡന്റ് ഷമീറ ഷബീർ, പ്രസി യോഹന്നാൻ, ഷീന എന്നിവർ സംസാരിച്ചു. ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും കേന്ദ്ര ട്രഷറർ റഷീദ് മൊയ്‌ദീൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home