ad
Deshabhimani

മത്സ്യത്തൊഴിലാളികൾക്ക് 
ബോണസ് വിതരണം ചെയ്തു

Bonus distributed

ഞാറക്കൽ- നായരമ്പലം മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന്റെ മത്സ്യലേലത്തിൽ പങ്കെടുക്കുന്ന മത്സ്യബന്ധന ഗ്രൂപ്പുകൾക്കുള്ള ബോണസും സമ്മാനവും ടോണി ചമ്മണി എംഎൽഎ വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 02:20 AM | 1 min read

വൈപ്പിൻ


ഞാറക്കൽ- നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ മത്സ്യലേലത്തിൽ പങ്കെടുക്കുന്ന മത്സ്യബന്ധന ഗ്രൂപ്പുകൾക്കുള്ള ബോണസ് വിതരണം ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.


ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ ആഷ പൗലോസ് അധ്യക്ഷയായി. മത്സ്യഫെഡ് ഭരണസമിതി അംഗം ലത ഉണ്ണിരാജ് 70 വയസ്സ്‌ പൂർത്തിയായ അംഗങ്ങൾക്ക് സാന്ത്വനം പെൻഷൻ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ്‌ടു ഉന്നത വിജയികൾക്ക്‌ ക്യാഷ് അവാർഡും മെമന്റോയും നൽകി.


മത്സ്യലേലത്തിൽ സൂര്യോദയം ഗ്രൂപ്പ് ഒന്നാംസ്ഥാനവും ഉദയസൂര്യൻ, നീതിമാൻ ഗ്രൂപ്പുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. സംഘം സെക്രട്ടറി വി കെ ജിതേന്ദ്രകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ക്ലസ്റ്റർ ഓഫീസർ ഡോ. മെൽബി ഇമ്മാനുവൽ, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എ ആർ ചന്ദ്രബോസ്‍, സംഘം പ്രസിഡന്റ്‌ പി ജി ജയകുമാർ, വൈസ് പ്രസിഡന്റ്‌ കെ എ ശശി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home