നിവേദനം നൽകി

സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ തൃക്കാക്കര ഏരിയ കമ്മിറ്റി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുന്നു
തൃക്കാക്കര
ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ തൃക്കാക്കര ഏരിയ കമ്മിറ്റി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. കാക്കനാട് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു.
മേഖല പ്രസിഡന്റ് വി കെ പ്രകാശൻ, സെക്രട്ടറി സി എൻ അപ്പുക്കുട്ടൻ, എൻ ബി സോമൻ, മാണി തോമസ്, വി എൻ സതീശൻ, ശിവൻ നായർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിംബിൾ മാഗിക്ക് ഏരിയ കമ്മിറ്റി ഭാരവാഹികൾ നിവേദനം കൈമാറി.










0 comments