ad
Deshabhimani

കുടുംബശ്രീ സ്നേഹിത ദിനാചരണം

kudumbasree snehitha

കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ സ്നേഹിത ദിനാചരണം കലക്ടർ ജി പ്രിയങ്ക 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 03:12 AM | 1 min read

കൊച്ചി


കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്ഡെസ്കിന്റെ സ്നേഹിത ദിനാചരണം കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനംചെയ്തു. ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റെജീന അധ്യക്ഷയായി. വ്യാപാരസ്ഥാപനങ്ങൾ, ഓട്ടോസ്റ്റാൻഡുകൾ, ബസ്‌സ്റ്റാൻഡുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും സ്നേഹിത കാർഡുകൾ വിതരണംചെയ്തു. കെ ആർ രജിത, കെ സി അനുമോൾ, കവിത ഗോവിന്ദ് എന്നിവർ സംസാരിച്ചു.


സ്നേഹിതയിൽ ഇതുവരെ 10,751 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3,478 എണ്ണം നേരിട്ടെത്തിയ പരാതികളും 7,273 എണ്ണം ടെലിഫോൺമുഖേന ലഭിച്ച പരാതികളുമാണ്. 2,355 ഗാർഹിക പീഡനക്കേസുകളും 1,229 കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും മദ്യപാനവുമായി ബന്ധപ്പെട്ട 601 കേസുകളും റിപ്പോർട്ട് ചെയ്തു.


സ്ത്രീകൾക്കെതിരായ അതിക്രമത്തിന്‌ 289 കേസുകളും കുട്ടികൾക്കെതിരായ അതിക്രമത്തിന്‌ 306 കേസുകളും കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളുടെ 371 കേസുകളും ഉൾപ്പെടുന്നു. 2,431 കേസുകളിൽ കൗൺസലിങ്ങും 1,685 കേസുകളിൽ ഇൻമേറ്റ് സേവനവും ലഭ്യമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home