ad
Deshabhimani

കിടപ്പുരോഗികൾക്ക് തണലായി "കനിവ്' ​

kanivu

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര വെസ്റ്റ് മേഖലാ 
കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണസമ്മാനങ്ങളുമായി പ്രദേശത്തെ 
കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 24, 2026, 03:07 AM | 1 min read

തൃക്കാക്കര


കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര വെസ്റ്റ് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് ഓണസമ്മാനങ്ങളും ആശംസകളും കൈമാറി.


രോഗബാധിതരായി വീടുകളിൽ കഴിയുന്നവർക്ക് ഓണനാളുകളിൽ ആശ്വാസവും സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം സംഘടിപ്പിച്ചത്.


​കനിവ് ഏരിയ കമ്മിറ്റി പ്രസിഡന്റ് സി പി സാജൽ, തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി സി കെ ഷാജി, ടി ജി വേണുഗോപാൽ, എൻ എം റഫീഖ്‌, പി എം സാഹിദ്, കെ പി റഫീഖ്‌ എന്നിവർ പങ്കെടുത്തു.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home