ad
Deshabhimani

ത്രിവേണി സാംസ്കാരികോത്സവം ഇന്ന് സമാപിക്കും

Triveni Cultural Festival

സിപിഐ എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ ത്രിവേണി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടത്തിയ 
കൈകൊട്ടിക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാലാമ്പൂര് കാവിലമ്മ ടീം സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ തുടങ്ങിയവർക്കൊപ്പം

വെബ് ഡെസ്ക്

Published on Aug 24, 2026, 02:08 AM | 1 min read

മൂവാറ്റുപുഴ


മൂവാറ്റുപുഴയിൽ ഓണാവേശമുയർത്തിയ ത്രിവേണി സാംസ്കാരികോത്സവം തിങ്കൾ വൈകിട്ട് സമാപിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി സിപിഐ എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിവേണി സാംസ്കാരികോത്സവത്തിന്റെ സമാപനദിവസമായ തിങ്കൾ രാവിലെ 10ന് ടൗൺ ഹാൾ ഗ്രൗണ്ടിൽ മുതിർന്നവരുടെ മത്സരങ്ങൾ.


വൈകിട്ട് അഞ്ചിന് സാംസ്കാരികസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ യു ആർ ബാബു അധ്യക്ഷനാകും. ചലച്ചിത്രതാരം സാജൻ പള്ളുരുത്തി മുഖ്യാതിഥിയാകും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. നൃത്താധ്യാപകൻ രവികുമാർ നാട്യാലയയെ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ആദരിക്കും. മുതിർന്ന നേതാവ് ഗോപി കോട്ടമുറിക്കൽ സമ്മാനവിതരണം നടത്തും.


രാത്രി ഏഴിന് കൊച്ചിൻ ഗോൾഡൻ ഗ്യാലക്സിയുടെ മെഗാ ഷോ. ഞായറാഴ്ച പെനൽറ്റി ഷൂട്ടൗട്ട് മത്സരം. പഞ്ചായത്തുകളിൽ പൂക്കളമത്സരം, ചിത്രരചന, പ്രസംഗമത്സരങ്ങൾ, കുട്ടികളുടെ കൗതുകമത്സരങ്ങൾ, കൈകൊട്ടിക്കളി മത്സരം, ഫുട്ബോൾ മത്സരം എന്നിവ നടത്തി. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ്‌ തിയറ്ററിന്റെ "മിസ ദ ലാസ്റ്റ് ബ്രീത്ത്' നാടകം അവതരിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home