ad
Deshabhimani

നൂപുരധ്വനി ആർട്സ് അക്കാദമി അരങ്ങേറ്റം

Nupuradhwani arts academy
വെബ് ഡെസ്ക്

Published on Jun 15, 2026, 10:51 AM | 1 min read

ജുബൈൽ : നൂപുരധ്വനി ആർട്സ് അക്കാദമി സംഘടിപ്പിച്ച അരങ്ങേറ്റം ജുബൈൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ നടന്നു. അക്കാദമിയിൽ 2024 മുതൽ 2026 വരെ പരിശീലനം നേടിയ ഭാരതനാട്യം രണ്ടാം ബാച്ചിലെ ആദ്യ അഭിലാഷ്, ആരാധ്യ അനിൽകുമാർ, ആർ എസ് അഭിരാമി, നേഹ പ്രജീഷ്, നെഹാരിക ബാലാജി, നിരഞ്ജന ദിലീപ്, നിയ ഉമേഷ്, റിതു ആർ പിള്ള, ശ്രീഉമയാൽ പ്രവീൺ, സിയ സുനിൽകുമാർ എന്നിവർ അരങ്ങേറ്റം കുറിച്ചു.


Nupuradhwani arts academy


എസ്എൻഎ അവാർഡ് ജേതാവായ ഡോ. നീന പ്രസാദ് ഉദ്ഘാടനംചെയ്തു. പിന്നണി ഗായകൻ അതുൽ നറുകര അതിഥിയായി. കലാപരിപാടികളും അരങ്ങേറി. സാംസ്കാരിക–ജീവകാരുണ്യ പ്രവർത്തകരായ രഞ്ജിത് വടകര, നാസ് വക്കം, ലക്ഷ്മണൻ കണ്ടമ്പത്, ഷാനവാസ്, ഷമീം നാണത്, അജയൻ കണ്ണൂർ, വിജയൻ പട്ടക്കാര, നൂപുരധ്വനി ചെയർമാൻ ഉമേഷ് കളരിക്കൽ, കൺവീനർ പ്രജീഷ് കറുകയിൽ‍, സംഘാടക സമിതി ചെയർമാൻ ഗിരീഷ് നീരാവിൽ, കൺവീനർ ലിനിഷ പ്രജീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home