ad
Deshabhimani

കുവൈത്തിൽ പുതിയ ചട്ടം പ്രാബല്യത്തിൽ; പ്രവാസികൾക്ക് തൊഴിൽ യോഗ്യതയും പ്രൊഫഷനും തിരുത്താം

kuwaith flag
വെബ് ഡെസ്ക്

Published on Jun 23, 2026, 02:42 PM | 1 min read

കുവൈത്ത് സിറ്റി : ​കുവൈത്തിലെ പ്രവാസി തൊഴിലാളികൾക്ക് അവരുടെ യഥാർഥ ജോലിക്ക് അനുസൃതമായി രജിസ്റ്റർ ചെയ്‌തിരിക്കുന്ന തൊഴിൽ യോഗ്യതയും പ്രൊഫഷനും തിരുത്താൻ അനുമതി നൽകുന്ന പുതിയ ചട്ടം നിലവിൽ വന്നു. തൊഴിലാളികളുടെ ഔദ്യോഗിക രേഖകളും യഥാർഥ തൊഴിൽ ചുമതലകളും തമ്മിൽ കൃത്യമായ പൊരുത്തം ഉറപ്പാക്കുന്നതിനുമാണ് പുതിയ നടപടി.


പൊതുമാനവശേഷി അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറത്തിറക്കിയ മന്ത്രിതല സർക്കുലറിലൂടെയാണ് പുതിയ ചട്ടം പ്രാബല്യത്തിൽ വന്നത്. ​തൊഴിലാളിയുടെ വിദ്യാഭ്യാസ യോഗ്യതയും നിലവിൽ നിർവഹിക്കുന്ന ജോലിയും തമ്മിൽ പൊരുത്തമുണ്ടെന്ന് കണ്ടെത്തിയാൽ നിശ്ചിത നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് തൊഴിൽ യോഗ്യതയിലോ പ്രൊഫഷനിലോ മാറ്റം വരുത്താൻ അനുമതി ലഭിക്കും. ഇതിലൂടെ ഔദ്യോഗിക രേഖകളിലെ വിവരങ്ങൾ യഥാർഥ തൊഴിൽ ചുമതലകളുമായി യോജിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ സാമ്പത്തിക മേഖലകളുടെ ആവശ്യത്തിനനുസരിച്ചുള്ള തൊഴിൽ വിഭാഗങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം തൊഴിലുടമകളുടെ ആവശ്യങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.


തൊഴിൽ വിഭാഗങ്ങളുടെ പേരുകൾ ഏകീകരിക്കുക, തൊഴിൽ വിഭാഗീകരണത്തിന്റെ കൃത്യത വർധിപ്പിക്കുക, വിവരശേഖരണം കൂടുതൽ മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിലെ തൊഴിൽ നയരൂപീകരണത്തിന് കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഈ പരിഷ്‌കാരം സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. പുതിയ ചട്ടം ജൂൺ രണ്ടുമുതൽ പ്രാബല്യത്തിൽ വന്നതായി പൊതുമാനവശേഷി അതോറിറ്റി അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home