കൊട്ടാരക്കര വാഹനാപകടം അത്യന്തം ദാരുണം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

അപകടത്തില്‍ തകര്‍ന്ന ലോറി, പിണറായി വിജയന്‍
തിരുവനന്തപുരം: കൊട്ടാരക്ക നീലേശ്വരത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്. കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ നഷ്‌ടപ്പെട്ട സംഭവം അത്യന്തം ദാരുണമാണ്. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥിയായ പാർഥിപ്, അജയൻ, ഹരിലാൽ എന്നിവരുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പിണറായി വിജയൻ അറിയിച്ചു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെയും ഉറ്റവരുടേയും വേദനയിൽ പങ്കുചേരുന്നു. അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് അടിയന്തരമായി ഏറ്റവും മികച്ച വൈദ്യസഹായം സർക്കാർ ഉറപ്പുവരുത്തണം. പരിക്കേറ്റ എല്ലാവരും എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തട്ടെ എന്നും അദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. ബസ് കാത്തുനിന്ന വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ മുകളിലേയ്ക്ക് ആണ് ലോറി പാഞ്ഞു കയറിയത്. അമ്പലപ്പുറം ഭാഗത്തുനിന്നും അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി കൊട്ടാരക്കര - അമ്പലത്തുംകാല റോഡിൽ പ്രവേശിക്കവെയാണ് അപകടം. ഇതേ റൂട്ടിൽ വന്ന ബുള്ളറ്റ് പ്രാധാന റോഡിലേക്ക് പ്രവേശിക്കാനായി നിർത്തിയപ്പോൾ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു. ബുള്ളറ്റുമായി മുന്നോട്ട് നീങ്ങിയ ലോറി ബസ് കാത്തുനിന്നവർക്ക് സമീപം മതിലും തകർത്ത് മറിയുകയായിരുന്നു. ഇതിനെ തുടർന്ന് ബസ് കാത്തുന്നിവർക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു. ഓടിയെത്തിയ നാട്ടുകാരും ബസ് യാത്രക്കാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സും പോലീസും ഉൾപ്പെടെയെത്തി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു.

ബുള്ളറ്റ് യാത്രികൻ കടയ്ക്കോട് മാരൂർ ലക്ഷ്മി കോട്ടേജിൽ ഹരിലാൽ (54), ബസ് കാത്തുനിന്ന കൊട്ടാരക്കര കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി നീലേശ്വരം പ്രീത ഭവനിൽ പാർഥിപ് (15), കെഎസ്ആർടിസി ജീവനക്കാരൻ നീലേശ്വരം അനഘ ഭവനിൽ അജയൻ (50) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ടിപ്പർ ലോറി ഡ്രൈവർ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാൽ, ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.










0 comments