പെരിയയിൽ ക്വാർട്ടേഴ്സ് പരിസരത്ത് കഞ്ചാവ്

കാഞ്ഞങ്ങാട് : പെരിയയിൽ ക്വാർട്ടേഴ്സ് പരിസരത്ത് രഹസ്യമായി നട്ടുവളർത്തിയ കഞ്ചാവ് ചെടി പൊലീസ് കണ്ടെത്തി. പെരിയ ചെക്കിപ്പള്ളത്ത് വാടക ക്വാർട്ടേഴ്സിന് സമീപത്താണ് ചൊവ്വ രാവിലെ കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇതരസംസ്ഥാനതൊഴിലാളികളാണ് ഈ ക്വാർട്ടേഴ്സിൽ താമസിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ് പി എം പി ആസാദ്, ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് ഉയരത്തിൽ വളർന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടി പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments