ad
Deshabhimani

ഖനനത്തിലും സതീശന്റെ യുടേൺ; സമരപ്പന്തലിൽ പ്രസം​ഗിച്ചത് യുഡിഎഫ് വന്നാൽ ഒരു കാരണവശാലും ഖനനം അനുവദിക്കില്ലെന്ന്

V D Satheesan.jpg

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Jun 23, 2026, 04:51 PM | 2 min read

തിരുവനന്തപുരം: കേരളതീരത്തെ ധാതുസമ്പത്ത് വൻകിട കോർപറേറ്റുകൾക്ക് തീറെഴുതാൻ അനുമതി നൽകിയ മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയായി കരിമണൽ ഖനന വിരുദ്ധ സമരപ്പന്തലിലെ പ്രസം​ഗം. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഖനനത്തിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്നാണ് സതീശൻ മുൻപ് പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സംഘടിപ്പിച്ച 'പുതുയു​ഗയാത്ര'യിൽ തോട്ടപ്പള്ളിയിലെ കരിമണൽവിരുദ്ധ സമരപ്പന്തലിൽവെച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്.


ആലപ്പുഴയുടെ പാരിസ്ഥിതികമായ തകർച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് ഖനനമെന്നും, യുഡിഎഫ് അധികാരത്തിൽ വന്നാൽ ഖനനം അപ്പോൾ നിർത്തുമെന്നും സതീശൻ അന്ന് പ്രഖ്യാപിച്ചു. "ഒരു കാരണവശാലും അനുവദിക്കില്ല. ഇത് ക്ലിയർ നിലപാടാണ്. കോൺ​ഗ്രസും യുഡിഎഫും നേരത്തെ പ്രഖ്യാപിച്ച നിലപാടാണിത്"- സതീശൻ അന്ന് യോ​ഗത്തിൽ പറഞ്ഞു.


എന്നാൽ ഇതിൽനിന്നുള്ള മലക്കംമറിച്ചിലായിരുന്നു ബജറ്റ് പ്രസം​ഗം. സമുദ്രതീരം, ധാതുമണൽ നിക്ഷേപങ്ങൾ തുടങ്ങിയ രം​ഗങ്ങളിൽ പൂർണ സ്വകാര്യനിക്ഷേപം അനുവദിക്കുമെന്നാണ് സതീശൻ പ്രഖ്യാപിച്ചത്.





കരിമണൽ ഖനനനീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്‌. രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ ഇതേ അജണ്ടയുമായി തീരത്തെത്തിയ യുഡിഎഫ്‌ സർക്കാർ സമരച്ചൂടിൽ പിന്തിരിഞ്ഞോടുകയായിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ സ്വകാര്യകമ്പനികള്‍ക്ക് ആലപ്പുഴ തീരത്ത്‌ കരിമണല്‍ഖനനത്തിന് അംഗീകാരം നല്‍കി. ​വലിയഴീക്കൽ മുതൽ തോട്ടപ്പള്ളി വരെ, 17 കിലോമീറ്റർ തീരം സ്വകാര്യ പങ്കാളിത്തത്തോടെ തുരന്നെടുക്കാനായി ശ്രമം. കേരളം ഗൾഫ് ആവുമെന്നായിരുന്നു വാദം. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു)ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. പൊതുയോഗവും കാൽനടജാഥയും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയായിരുന്ന പി പി ചിത്തരഞ്ജനാണ്‌ ജാഥ നയിച്ചത്‌. സിപിഐ എമ്മും മറ്റുപാർടികളും സമരമേറ്റെടുത്തു. അന്നത്തെ എംപി വി എം സുധീരനും യുഡിഎഫ്‌ സർക്കാരിനെതിരെ നിലപാടെടുത്തു. പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന വ്യവസായ വകുപ്പിനെതിരെ അഴിമതി ആരോപണവും ഉന്നയിച്ചു. 2003 ജൂണ്‍ 16ന് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന എം എ ബേബിയുടെയും വി എം സുധീരന്റെയും നേതൃത്വത്തിൽ ആലപ്പുഴ മുതൽ വലിയഴീക്കൽവരെ മനുഷ്യച്ചങ്ങല തീർത്തു. കനത്ത മഴയിലും 45 കിലോ മീറ്റർ പതിനായിരങ്ങൾ മനുഷ്യക്കോട്ടയായി. സർക്കാരിന് ഖനനാനുമതി റദ്ദാക്കേണ്ടി വന്നു.


കേരളതീരവും കടലും കുത്തകകൾക്ക്‌ തീറെഴുതുന്ന വി ഡി സതീശന്റെ കന്നി ബജറ്റും കണ്ണുവയ്‌ക്കുന്നത്‌ ധാതുസമ്പുഷ്ടമായ കരിമണലിലാണ്‌. കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച റെയർ എർത്ത്‌ കോറിഡോറിന്‌ പിന്നിലും ഇതേ അജണ്ടയാണ്‌. അദാനിയും വേദാന്തയുമടക്കം കുത്തകകളാണ്‌ കൊള്ളയ്‌ക്ക്‌ കാത്തിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home