ad
Deshabhimani

കുടുംബവഴക്ക് അന്വേഷിക്കാനെത്തി

യുവതിയോട് മോശം പെരുമാറ്റം; പൊലീസുകാരനെതിരെ ലൈം​ഗികാതിക്രമത്തിന് കേസ്

Kerala Police Jeep

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 23, 2026, 05:31 PM | 1 min read

കോഴിക്കോട്: പൊലീസുകാരനെതിരെ ലൈം​ഗികാതിക്രമത്തിന് കേസെടുത്തു. കുടുംബവഴക്ക് അന്വേഷിക്കാനെത്തിയപ്പോൾ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രഞ്ജിത്ത് നിലവിൽ കൺട്രോൾ റൂമിൽ ജോലിചെയ്യുകയാണ്.


കഴിഞ്ഞ മെയ് 29-നായിരുന്നു കേസിനാസ്പദമായ സംഭവം. നടക്കാവിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ദമ്പതികൾ തമ്മിൽ വഴക്കുണ്ടാക്കുന്നു എന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു രഞ്ജിത്തും എഎസ്ഐയും. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നതിനിടയിൽ യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന രഞ്ജിത്ത് മോശമായി പെരുമാറുകയായിരുന്നു.


തുടർന്ന് യുവതിയാണ് നടക്കാവ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് രഞ്ജിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവം നടക്കുമ്പോൾ നടക്കാവ് സ്റ്റേഷനിലായിരുന്ന ഇയാളെ പിന്നീട് ഉണ്ടായ ട്രാൻസ്ഫറിൽ കൺട്രോൾ റൂമിലേക്ക് മാറ്റിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home