ad
Deshabhimani

പ്രസംഗം നീക്കിയാൽ അഴിമതി ഇല്ലാതാകുന്നില്ല: കെ എൻ ബാല​ഗോപാൽ

K N Balagopal Press Meet
വെബ് ഡെസ്ക്

Published on Jun 23, 2026, 03:23 PM | 1 min read

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നികുതി വെട്ടിക്കുറച്ചതിൽ അഴിമതിയെ കുറിച്ചുള്ള പ്രസംഗം നീക്കം ചെയ്താൽ അഴിമതി അല്ലാതാകുന്നില്ലെന്ന് കെ എൻ ബാല​ഗോപാൽ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിയമസഭാ പ്രസം​ഗം സഭാ രേഖയിൽ നിന്ന് നീക്കം ചെയ്തത്‌ നിയമസഭയുടെ ചരിത്രത്തിൽ ഇല്ലാത്തതാണെന്നും എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പ്രസംഗം കാണിക്കാതിരുന്നാലും നാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച്‌ അത്‌ വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്‌. യുദ്ധകാലടിസ്ഥാനത്തിലാണ്‌ നടപടികൾ. ഇത്‌ ആശങ്കാജനകമായ അവസ്ഥയാണെന്ന്‌ ഭരണപക്ഷത്തുള്ളവർ വരെ പറയുന്നു. കൃത്യമായ നിലപാട്‌ എടുക്കാനോ പിൻവലിക്കാനോ സർക്കാർ തയ്യാറാകുന്നില്ല. എൽഡിഎഫിന്റെ സമയത്ത്‌ മൂന്നു വർഷം ഇ‍ൗ ഫയൽ നീങ്ങിയില്ല. യുഡിഎഫ് സർക്കാർ വന്ന്‌ ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകി.മന്ത്രിസഭ അറിയാതെയാണ് മുഖ്യമന്ത്രി നീക്കം നടത്തിയത്.


പ്രതിപക്ഷത്തിന് അഭിപ്രായം പറയാൻ പോലും കഴിയാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നു. വി ഡി സതീശൻ സർക്കാർ വന്നതിനുശേഷം എങ്ങനെയാണ് നിയമസഭ കൈകാര്യം ചെയ്യാൻ പോകുന്നത് എന്നതാണ് വ്യക്തമാകുന്നതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home