ad
Deshabhimani

വിവാഹത്തലേന്ന് വധുവും മാതാപിതാക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

Image Credit NDTV

മരിച്ച മകൾ രക്ഷിത, ഭാര്യ നാഗരത്ന, ശിവണ്ണ Image Credit NDTV

വെബ് ഡെസ്ക്

Published on Jun 23, 2026, 03:40 PM | 1 min read

കർണാടക: മൈസൂരു ജില്ലയിൽ വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ 21-കാരിയായ വധുവിനെയും മാതാപിതാക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി. നരസിപുര താലൂക്കിലെ ഹലേക്കെമ്പയ്യനഹുണ്ടി ഗ്രാമത്തിൽ ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകൾ രക്ഷിത (21) എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങൾ വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


ഗ്രാമവാസിയായ ഉല്ലാസ് ഗൗഡ എന്ന യുവാവിന്റെ നിരന്തരമായ ശല്യപ്പെടുത്തലാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രക്ഷിതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഇയാൾ, യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതോടെ പ്രതികാരബുദ്ധിയോടെ പെരുമാറുകയായിരുന്നു.


വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചിത്രങ്ങൾ വരന് അയച്ചുകൊടുത്ത് ബുദ്ധിമുട്ടിക്കുകയും ചെയ്തതായാണ് വിവരം. മാനസികമായി കടുത്ത സമ്മർദത്തിലായിരുന്ന കുടുംബത്തിന്റെ മരണത്തിന് കാരണം ഉല്ലാസ് ഗൗഡയാണെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ടി. നരസിപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ദയവായി സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. (സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ദിശ' ഹെൽപ്‌ലൈൻ: 1056).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home