ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഡൽഹിയിലുണ്ടായ പൊടിക്കാറ്റ് Image Credit : PTI
ന്യൂഡൽഹി: ഡൽഹി നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശമായ 'റെഡ് അലർട്ട്' പുറപ്പെടുവിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും ഗുരുഗ്രാം ഉൾപ്പെടെയുള്ള എൻ സി ആർ മേഖലകളിലും പെട്ടെന്ന് കാലാവസ്ഥാ വ്യതിയാനം ഉണ്ടായത്. ഇതേത്തുടർന്ന് നഗരത്തിലെ പ്രധാന പാതകളിൽ വലിയ രീതിയിലുള്ള ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.
സുരക്ഷ മുൻനിർത്തി ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, മരങ്ങളുടെയും പരസ്യബോർഡുകളുടെയും വൈദ്യുത ലൈനുകളുടെയും സമീപം നിൽക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments