പെരുമ പയ്യോളിക്ക് പുതിയ നേതൃത്വം

ദുബായ്: യുഎഇയിലെ തിക്കോടി, തുറയൂർ പഞ്ചായത്തുകളിലെയും പയ്യോളി മുനിസിപ്പാലിറ്റിയിലെയും പ്രവാസികളുടെ കൂട്ടായ-്‌മയായ പെരുമ പയ്യോളി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വരണാധികാരി റമൽ നാരായണൻ അവതരിപ്പിച്ച പാനൽ ജനറൽ ബോഡി ഏകകണ്ഠമായി അംഗീകരിച്ചു. അസീസ് സുൽത്താൻ മേലടിയാണ് പുതിയ പ്രസിഡന്റ്. രാമകൃഷ-്‌ണൻ ഇരിങ്ങൽ ജനറൽ സെക്രട്ടറിയായും ടി കെ ഗഫൂർ ട്രഷററായും ചുമതലയേറ്റു. പി കെ സി അർഷാദ്, സതീഷ് പള്ളിക്കര, സുരേഷ് പള്ളിക്കര എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഷംസീർ, മുസ-്‌താഖ്, മുസ-്‌തഫ നാലകത്ത് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. നിഷാദ് മൊയ-്‌തുവാണ് ജോയിന്റ് ട്രഷറർ. പെരുമയിലെ കലാകാരന്മാരുടെ സംഗീത കൂട്ടായ-്‌മയായ ‘പെരുമ സ്ട്രിങ്സി’ന്റെ റീലോഞ്ചിങ്ങിം നടന്നു. തുടർന്ന് ഷാജി ഇരിങ്ങൽ നയിച്ച ഗാനമേളയും അരങ്ങേറി.









0 comments