ദുബായിൽ പുതിയ ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചു

ദുബായ് : എമിറേറ്റിൽ പുതിയ ഡ്രൈവിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ‘ഫസ്റ്റ് ഡ്രൈവിംഗ് സെന്റർ’ എന്ന പേരിൽ ആരംഭിച്ച സ്കൂളിൽ വിപുലമായ പരിശീലന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിഐപി ട്രെയിനിംഗ് പ്രോഗ്രാം, ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ട്രെയിനിംഗ്, മോട്ടോർസൈക്കിൾ ഡ്രൈവിംഗ് ട്രെയിനിംഗ് തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
എമിറേറ്റ്സ് റോഡിനോട് ചേർന്ന അൽ അവീർ പ്രദേശത്താണ് ഡ്രൈവിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. ഓരോ പരിശീലന പരിപാടിക്കും വിവിധ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. എൽഎംവി കോഴ്‌സ് 3,370 ദിർഹം മുതൽ ലഭ്യമാകുമ്പോൾ, മോട്ടോർസൈക്കിൾ പരിശീലനം 3,170 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ആർടിഎ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ കേന്ദ്രത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.











0 comments