നവോദയ സതീശൻ കുടുംബ സഹായം കൈമാറി

ദമ്മാം: ദമ്മാം നവോദയ അൽ ഹസ ഹഫുഫ് ഏരിയ ഹഫുഫ് സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ അന്തരിച്ച തിരുവനന്തപുരം ഒറ്റൂർ പഞ്ചായത്ത് നെല്ലിക്കോട് രേവതിയിൽ സതീശന്റെ കുടുംബത്തിനുള്ള സഹായം കൈമാറി. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ കുടുംബത്തിന് തുക കൈമാറി. സതീശന്റെ വസതിയിൽ ചേർന്ന യോഗത്തിൽ നവോദയ ഹഫുഫ് ഏരിയ സെക്രട്ടറി ഷൈൻ കോട്ടുകുന്നം അധ്യക്ഷനായി.
സന്തോഷ് മാനവം, ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രദീപ്, സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗിരീഷ്, ഒറ്റൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കാന്തിലാൽ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ദിലീപ് കുമാർ, ലാലു, ഗോപികൃഷ്ണൻ, ശശികുമാർ, സുരലാൽ, പ്രവാസി സംഘം നേതാക്കളായ വിജയകുമാർ, ഇസ്‌മയിൽ, നവോദയ ഹഫുഫ് ഏരിയ നേതാക്കളായ മുരളി മടവൂർ, ഷാജഹാൻ എന്നിവർ പങ്കെടുത്തു.









0 comments