നവോദയ കോബാർ മേഖല സ്കോളർഷിപ്പ് വിതരണം ചെയ്തു

ദമ്മാം : കോബാർ മേഖലയിലുള്ള നവോദയ മെമ്പർമാരുടെ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് കോബ്ര അമ്യൂസ്മെന്റ് പാർക്ക് ഹാളിൽവച്ച് വിതരണം ചെയ്തു. കെഎഫ്യുപിഎം റിസർച്ച് സയന്റിസ്റ്റ് ജോബിൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ എം എസ് ഗോപകുമാർ അധ്യക്ഷനായി. രക്ഷാധികാരിസമിതി അംഗം പവനൻ മൂലക്കീൽ, ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ദമ്മാം മുൻ ചെയർമാൻ സുനിൽ മുഹമ്മദ്, സീനിയർ ഹയർ സെക്കന്ററി വിഭാഗം തലവന്മാരായ യോഗേഷ് ടമ്പോളി, ആബിദ മുഹിദ്, റീജിയണൽ പ്രസിഡന്റ് ഹമീദ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ നാസർ ഹംസ സ്വാഗതവും കുടുംബവേദി കോബാർ ഏരിയ പ്രസിഡന്റ് ജസ്‌ന പാലൊളി നന്ദിയും പറഞ്ഞു.
റഹിം മടത്തറ, വിദ്യാധരൻ കോയാടൻ, ടി എൻ ഷബീർ, ഷിജു ചാക്കോ, ഷമീം നാണത്ത്, സുജാത് സുധീർ, അജു തങ്കച്ചൻ, ജ്യോത്സ്ന രഞ്ജിത്ത്, നിരഞ്ജിനി സുധീഷ്, രാജേഷ് ആനമങ്ങാട്, ഡോ. രശ്‌മി രാമചന്ദ്രൻ, നൗഫൽ വെളിയംകോട്, പ്രവീൺ വല്ലത്ത് എന്നിവർ പങ്കെടുത്തു. നവോദയയുടെയും, കിഴക്കൻ പ്രവിശ്യയിലെ വിവിധ നൃത്തവിദ്യാലയങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെയും നൃത്തപരിപാടികൾ നടന്നു.
ഷാജു, മനോജ്, എസ് വിജയകുമാർ, ഷിനോജ്, രാഗേഷ്, ഷാജി മാധവ്, ഷാജി പാലോട്, ചന്ദ്രസേനൻ, രഘുനാഥ് ചെങ്ങൽ, ബിമൽ പ്രകാശ്, രത്‌നകാരൻ, രമണൻ, വേണു ശൂരനാട്, സുധീഷ് കുമാർ, കൃഷ-്‌ണദാസ്, മെൽവിൻ, മുഹമ്മദ് ബഷീർ, രുഗ്മ കൃഷ്ണൻ, ശരണ്യ കൃഷ-്‌ണദാസ്, ലിജി ഷാന്റോ, ലിഷിത സജീഷ്, സി ആർ ഷാജി, ശ്രീകാന്ത് വാസുദേവൻ, നിഷാദ് അലിയാർ, നസിമുദീൻ, ബിനു മാത്യു, ദിൽചന്ദ്, റസാക്ക് ഉണ്ണിയാൽ, ജിജി സെബാസ്റ്റ്യൻ, അനിൽകുമാർ സനയ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









0 comments