നവോദയ ജുബൈൽ മേഖല സ്‌കോളർഷിപ് വിതരണം

ജുബൈൽ : നവോദയ ജുബൈൽ മേഖല സ്‌കോളർഷിപ് വിതരണം സംഘടിപ്പിച്ചു. ജുബൈൽ മേഖലയിലെ നവോദയ അംഗങ്ങളുടെ മക്കളായ 44 വിദ്യാർഥികളാണ് ഈ വർഷം സ്കോളർഷിപ്പിന് അർഹരായത്. പരിപാടി എഴുത്തുകാരൻ എസ് ഹരീഷ് ഉദ്ഘാടനം ചെയ-്‌തു. ചെയർപേഴ്സൺ ഷാഹിദ ഷാനവാസ് അധ്യക്ഷയായി. നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, രക്ഷാധികാരി സമിതിയംഗം രശ-്‌മി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
നവോദയ കേന്ദ്ര ട്രഷറർ ഉമേഷ്, റീജണൽ കമ്മിറ്റി പ്രസിഡന്റ് അജയൻ കണ്ണൂർ, ട്രഷറർ പ്രജീഷ് കറുകയിൽ, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് ഷാനവാസ്, അറഫി ഏരിയ കുടുംബവേദി പ്രസിഡന്റ് സീമ ഗിരീഷ്, ടൗൺ ഏരിയ കുടുംബവേദി പ്രസിഡന്റ് അനിത സുരേഷ്, കേന്ദ്ര ബാലവേദി വൈസ് പ്രസിഡന്റ് റോഷൻ ഷാനവാസ്, നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് ജയൻ മെഴുവേലി, ഐഎംസിസി പ്രതിനിധി മുഫീദ് കുറിയാടൻ, മാധ്യമപ്രവർത്തകൻ ശിഹാബ് മങ്ങാടൻ, ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ സനൽ, മലബാർ ഗോൾഡ് പ്രതിനിധി അനിൽ എന്നിവർ പങ്കെടുത്തു.
രാഗേഷ്, പ്രിനീത്, ബൈജു വിവേകാനന്ദൻ, സർഫ്രാസ്, ജിതേഷ് ചന്ദ്, ഫൈസൽ, അജയ് ആലുവ, ദേവദാസ്, ഗിരീഷ്, ലിനിഷ, ധന്യ, രേവതി പ്രിമോൾ രതീഷ് എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ വിജയൻ പട്ടാക്കര സ്വാഗതവും റീജണൽ കമ്മിറ്റി ട്രഷറർ പ്രജീഷ് കറുകയിൽ നന്ദിയും പറഞ്ഞു.









0 comments