കുവൈത്തിൽ രാത്രിയിൽ തണുപ്പേറും : ‘അൽ സിമാക്’ വ്യാഴംമുതൽ

കുവൈത്ത് സിറ്റി: വസ്മി കാലത്തിന്റെ രണ്ടാംഘട്ടമായ ‘അൽ സിമാക്’ കുവൈത്തിൽ വ്യാഴാഴ്ച ആരംഭിക്കുമെന്ന് അൽ ഉജൈരി ശാസ്ത്രകേന്ദ്രം. 13 ദിവസം നീളുന്ന ഈ ഘട്ടത്തിൽ രാത്രികളിൽ തണുപ്പേറുകയും മഴയ്ക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും. സൂര്യോദയത്തോടനുബന്ധിച്ച് ഈർപ്പമുള്ള കാറ്റ് അനുഭവപ്പെടുന്നതും രാത്രിയുടെ ദൈർഘ്യം കൂടുന്നതും ഈ കാലയളവിന്റെ സവിശേഷതകളാണ്. വർഷത്തിൽ ളുഹർ നമസ്കാര സമയം ഏറ്റവും നേരത്തെയാകുന്നതും ഈ ഘട്ടത്തിലാണ്. പ്രഭാതങ്ങളിൽ വെള്ളത്തിന് തണുപ്പേറുന്നത് അൽ സിമാക്കിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. സൂര്യാസ്തമയം നേരത്തെയാകുന്നതിനാൽ നമസ്കാര സമയങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധിക്കണം. കൃത്യമായ സമയക്രമങ്ങൾ അറിയാൻ അൽ ഉജൈരി ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.








0 comments