Deshabhimani

ഖത്തർ കെഎംസിസി കവർച്ച: ഉന്നത ഇടപെടൽ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാതെ പൊലീസ്‌

KMCC Qatar Muslim League
avatar
സ്വന്തം ലേഖകൻ

Published on Oct 26, 2026, 08:50 AM | 1 min read

കൊയിലാണ്ടി: ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ചയിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാതെ പൊലീസ്‌. ഉന്നത മുസ്ലിംലീഗ്‌ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ്‌ ബിജെപി നേതാവായ പ്രതി പരപ്പിൽക്കുനി ബാലകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങുന്നതിൽ പൊലീസിന്റെ ഉരുണ്ടുകളി.


കേസിലെ നാലാം പ്രതി ബാലകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ്‌ പൊലീസ്‌ ആലോചിച്ചിരുന്നത്‌. എന്നാൽ, ഇതുവരെ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ബാലകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലൂടെ പ്രധാന പ്രതികളിലേക്ക്‌ എത്താനാകുമെന്ന പ്രതീക്ഷയാണ്‌ നേരത്തെ പൊലീസ്‌ പങ്കുവച്ചിരുന്നത്‌. എന്നാൽ, ഉന്നത നേതാക്കൾ ഇടപെട്ടതോടെയാണ്‌ കസ്റ്റഡി അപേക്ഷ നൽകുന്നതിലെ മെല്ലെപ്പോക്ക്‌.


ഇൻഡസ്ട്രിയൽ തൊഴിലാളിയായിരുന്ന ബാലകൃഷ്ണൻ കഴിഞ്ഞ വർഷമാണ്‌ ഖത്തറിൽ പോയത്‌. ഇതിന് പിന്നാലെയായിരുന്നു കെഎംസിസി ഓഫീസിൽ കവർച്ച നടന്നത്. ഓഫീസിലെ സ്‌ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുനൽകിയത് ബാലകൃഷ്ണനായിരുന്നു. 2025 സെപ്‌തംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഖത്തറിലെ അൽ തുമാമ എന്ന സ്ഥലത്തെ കെഎംസിസിയുടെ ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ പൂട്ട് തകർത്ത്‌ പണം കവരുകയായിരുന്നു. കൊയിലാണ്ടി സ്വദേശിയായ ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സാലിഹ്, മമ്മളി എന്ന ഹസൻ, നിസാർ എന്നിവരെ ഇനിയും പിടികൂടാൻ പൊലീസിനായിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home