Deshabhimani

കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് സമ്മേളനം

kairali khorfakkan

സതീഷ് ഓമല്ലൂർ (പ്രസിഡന്റ്), സുനിൽ ചെമ്പള്ളിൽ (സെക്രട്ടറി), ഹഫിസ് ബഷീർ (ട്രഷറർ)

വെബ് ഡെസ്ക്

Published on Oct 26, 2026, 08:40 AM | 1 min read

ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനം കൈരളി ഓഫീസിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് റാംസൺ രവീന്ദ്രൻ അധ്യക്ഷനായ സമ്മേളനം സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുധീർ തെക്കേക്കര ഉദ്ഘാടനം ചെയ്തു.


സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, സെക്രട്ടറി സുജിത് വി പി, ട്രഷറർ ബൈജു രാഘവൻ, മുൻ ലോകകേരള സഭാംഗം സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സതീഷ് ഓമല്ലൂർ, രഞ്ജിനി മനോജ് എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ സതീഷ് ഓമല്ലൂർ സാമ്പത്തിക റിപ്പോർട്ടും കെ പി സുകുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.


കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സതീഷ് ഓമല്ലൂർ (പ്രസിഡന്റ്), സുനിൽ ചെമ്പള്ളിൽ (സെക്രട്ടറി), ഹഫിസ് ബഷീർ (ട്രഷറർ), റാംസൺ രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), ജനാർദ്ദനൻ (ജോയിന്റ് സെക്രട്ടറി), നിസാം (ജോയിന്റ് ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ സ്വാഗതവും നിസാം ഫൈസി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home