നവോദയ കലാമിക 2025 സംഘടിപ്പിക്കുന്നു

kalamika
വെബ് ഡെസ്ക്

Published on May 07, 2025, 03:19 PM | 1 min read

ദമ്മാം: നവോദയ സാംസ്കാരിക വേദി, കിഴക്കൻ പ്രവിശ്യ കേന്ദ്രകുടുംബവേദിയുടെ നേതൃത്വത്തിൽ മെയ് 9, 16 തിയതികളിൽ ഫൈസലിയയിൽ വെച്ച് വിപുലമായ കലാപരിപാടികളോടെ "കലാമിക 2025" സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും കലാസാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന വർണ്ണാഭമായ പരിപാടികളാണ് അവതരിപ്പിക്കുക. നവോദയ കേന്ദ്ര കുടുംബവേദിക്ക് കീഴിലുള്ള 22 യൂണിറ്റുകളിൽ നിന്നും 450 ഓളം കലാകാരന്മാർ പരിപാടിയിൽ അണിനിരക്കും. 9ന് കലാപരിപാടികളും 16ന് സമാപനവും ആണ് സംഘടിപ്പിക്കുന്നത്. വിവിധ യൂണിറ്റുകൾ അവതരിപ്പിക്കുന്ന സംഗീതശില്പം, സ്‌കിറ്റുകൾ, ഒപ്പന, തിരുവാതിര, മാർഗ്ഗംകളി എന്നിവയും പരിപാടിയിലുണ്ടാകും.


അനു രാജേഷ്‌ ചെയർ പേഴ്സണും മനോജ് പുത്തൂരാൻ ജനറൽ കൺവീനറും ആയി 250 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. രക്ഷാധികാരികളായി ബഷീർ വാരോട്, പവനൻ മൂലക്കീൽ, കൃഷ്ണകുമാർ ചവറ എന്നിവരും ക്രൈസിസ് മാനേജ്‌മന്റ് ടീം ആയി രഞ്ജിത്ത് വടകര, ഷമീം നാണത്ത്, ഷാനവാസ് എന്നിവരും കൂടാതെ വിവിധ സബ്കമ്മിറ്റികളെയും തിരഞ്ഞെടുത്തു. സ്വാഗത സംഘം രൂപീകരണ യോഗം നവോദയ രക്ഷാധികാരി സമിതി അംഗം കൃഷ്ണകുമാർ ചവറ ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home