നവോദയ കോടിയേരി പുരസ്‌കാരങ്ങൾ സമ്മാനിച്ചു

നവോദയ കോടിയേരി ബാലകൃഷ്ണൻ സമഗ്രസംഭാവന അവാർഡ് ഡോ. മാത്യൂസ് നമ്പേലിയ്ക്ക് മന്ത്രി പി രാജീവ് സമ്മാനിക്കുന്നു
സൗദി അറേബ്യ കിഴക്കൻ പ്രവശ്യയിലെ സാംസ്‌കാരിക സംഘടനയായ നവോദയ പ്രവാസി വെൽഫെയർ ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കോടിയേരി ബാലകൃഷ്ണൻ പുരസ്കാരവിതരണം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പെയിൻ ആൻഡ് പാലിയേറ്റിവ് രംഗത്തെ സമഗ്രസംഭവനയ്ക്ക് ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന കോടിയേരി ബാലകൃഷ്ണൻ സമഗ്രസംഭാവന അവാർഡ് ഡോ. മാത്യൂസ് നമ്പേലിയ്ക്ക് മന്ത്രി സമ്മാനിച്ചു.
പെയിൻ ആൻഡ് പാലിയേറ്റീവിൽ ശ്രദ്ധേയ ഇടപെടൽ നടത്തിയ തിരുവനന്തപുരം കോർപറേഷൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കരകുളം പഞ്ചായത്ത് എന്നിവർക്കും പുരസ്കാരങ്ങളും അവാർഡ് തുകയായ 25,000 രൂപയും കൈമാറി. പന്തളം ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് അനീഷ്, കരകുളം പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് ലേഖ റാണി എന്നിവർ ഏറ്റുവാങ്ങി. നവോദയ കുടുംബസംഗമം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ആലുവ യുസി കോളേജിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി സലിം അധ്യക്ഷനായി.
സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ബിനീഷ് കോടിയേരി, പ്രവാസി സംഘം എറണാകുളം ജില്ലാ പ്രസിഡന്റ് ദേവാനന്ദൻ, സെക്രട്ടറി സി ഇ നാസർ, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ നന്ദിനി മോഹൻ, മോഹനൻ വെള്ളിനേഴി, എം എം നയീം, പവനൻ മൂലക്കീൽ, പ്രദീപ് കൊട്ടിയം, ലക്ഷ്‌മണൻ കണ്ടമ്പത്ത്, രാജേഷ് ആനമങ്ങാട്, നവോദയ പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, കുടുംബവേദി കേന്ദ്ര സെക്രട്ടറി ഷെമീം നാണത്ത്, നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറി നൗഫൽ വെളിയംങ്കോട്, കേന്ദ്ര വനിതവേദി കൺവീനർ രശ്‌മി ചന്ദ്രൻ, ഷാജി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. നവോദയ മുൻ ജനറൽ സെക്രട്ടറിയും സ്വാഗതസംഘം കൺവീനറുമായ ജോർജ് വർഗീസ് സ്വാഗതവും നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര നന്ദിയും പറഞ്ഞു.









0 comments