നവോദയ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ദമ്മാം: നവോദയ കോബാർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "വേനൽമഴ" എന്ന പേരിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം സംഘടന - ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്ത് പരീശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസംഗ പരിശീലന കളരിയിൽ നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര ക്ലാസ്സെടുത്തു.
റീജിയണൽ ആക്ടിങ്ങ് പ്രസിഡന്റ് ടി എൻ ഷബീർ അധ്യക്ഷനായി. ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ 6 വയസ്സുകാരൻ മെഹ്സിൻ ആദം ക്യാമ്പിൽ പരിപാടി അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. ക്യാമ്പിനോടനുബന്ധിച്ച് ജിജി സെബാസ്റ്റ്യൻ നേതൃത്വം നൽകിയ ക്വിസ്സ് മത്സരം, രമേശൻ കതിരൂരിൻ്റെ മാജിക്ക് ഷോ, വിവിധ കലാ കായിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ പവനൻ മൂലക്കീൽ, റഹിം മടത്തറ, കേന്ദ്ര വൈസ് പ്രസിഡൻ്റ് സജീഷ് ഒ പി, കുടുംബവേദി കേന്ദ്ര ട്രഷറർ അനു രാജേഷ്, കേന്ദ്ര വനിതാവേദി കൺവീനർ ഡോ. രശ്മി ചന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷാജി പാലോട് , സുധാകരൻ കായംകുളം, ഷിനോജ്, ഷാജി മാധവ്, റീജിയണൽ വൈസ് പ്രസിഡൻ്റ് ഷാജു പിഎ, ജോയിന്റ് ട്രഷറർ വിജയകുമാർ, ബിമൽ, അഷറഫ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച വിവിധ പരിപാടികൾക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ നാസർ ഹംസ, രത്നാകരൻ, ചന്ദ്രസേനൻ, റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, റീജിയണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്യം നൽകി. റീജിയണൽ ആക്ടിങ്ങ് സെക്രട്ടറി മനോജ് സ്വാഗതവും ട്രഷറർ ഷിജു ചാക്കോ നന്ദിയും പറഞ്ഞു.









0 comments