ദുബായ് നവധാര കുടുംബസംഗമം

ദുബായ്: ദുബായ് നവധാര അൽ ഖുസൈസ് മുഹൈസിനയിലെ ഇ കെ ഹാളിൽ കുടുംബസംഗമം സംഘടിപ്പിച്ചു. എസ്എഫ്ഐ തൃശൂർ ജില്ലാ മുൻ പ്രസിഡന്റ് ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ-്തു. പ്രസിഡന്റ് മുരളി തയ്യിൽ അധ്യക്ഷനായി. കേരള സർക്കാരിന്റെ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇൻഷുറൻസ് പ്രീമിയം നിരക്കിലെ വർധനയും മുതിർന്ന അംഗം അബ-്ദുൽ ഖാദർ വിശദീകരിച്ചു. തുടർന്ന് കുട്ടികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാ-വിനോദ പരിപാടികൾ അരങ്ങേറി. നവധാര സെക്രട്ടറി സുനിൽ മുഹമ്മദ് അലി സ്വാഗതവും ട്രഷറർ കെ കെ മുസ-്തഫ നന്ദിയും പറഞ്ഞു.









0 comments