ഇർഫാൻ നസീറിന് ജെഎൻയുവിൽനിന്ന് പിഎച്ച്ഡി

ദുബായ്: ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ സ-്‌കൂൾ ഓഫ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽനിന്ന് പിഎച്ച്ഡി നേടി ഇർഫാൻ നസീർ. തൃശൂർ സ്വദേശികളും ദീർഘകാലമായി ഗൾഫ് പ്രവാസിയും "ഓർമ ദുബായ്' അംഗവുമായ നസീർ അബൂബക്കറിന്റെയും കേരള തദ്ദേശ സ്വയംഭരണ വകുപ്പിൽ സീനിയർ ക്ലർക്ക് ആയ ഷൈബയുടെയും മകനാണ്. ഭാര്യ ദീജ അബുദാബി ഖലീഫ യൂണിവേഴ്സിറ്റിയിൽ ആസ്ട്രോ ഫിസിക--്സിലും ഇളയ സഹോദരൻ സുൽത്താൻ നെതർലാൻഡ്സിലെ യൂട്രെഷ്‌റ്റ് യൂണിവേഴ്സിറ്റിയിൽ തിയററ്റിക്കൽ ബയോളജിയിലും ഗവേഷണ വിദ്യാർഥികളാണ്.
ദുബായിൽ ജനിച്ചു വളർന്ന ഇർഫാൻ ദുബായ് "ദല'യുടെ ബാലവേദി കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഹിസ്റ്ററി, എക്കണോമിക-്സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ബിരുദം നേടിയ ഇർഫാൻ മാസ്റ്റേഴ്സും ഡോക--്ടറൽ ഗവേഷണവും ഡൽഹി ജെഎൻയു വിൽ പൂർത്തിയാക്കി. യുജിസി റിസർച്ച് ഫെല്ലോഷിപ്പ്, അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെയും, റാസൽഖൈമ ഷെയ്ഖ് സഊദ് ബിൻ സഖർ അൽഖാസിമി ഫൌണ്ടേഷന്റേയും ഗവേഷണ ഗ്രാന്റ് എന്നിവ നേടിയിട്ടുള്ള ഇർഫാൻ, ഇപ്പോൾ ദുബായ് അക്കാഡമിക് സിറ്റിയിലെ "ബിറ്റ്‌സ് പിലാനി'യിൽ എമിറാത്തി സ്റ്റഡീസ് അഡ-്ജക്-ട് ഫാക്കൽറ്റിയായി ജോലി ചെയ്യുന്നു.









0 comments