മാഡ്രിഡ് എഫ്സി ലഹരി വിരുദ്ധ ക്യാമ്പയിന് സമാപനം

ദമ്മാം: ദമ്മാം മാഡ്രിഡ് എഫ്സി സംഘടിപ്പിച്ച ഒന്നര മാസക്കാലം നീണ്ടുനിന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സമാപിച്ചു. ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം സമാപന ചടങ്ങിൽ മുഖ്യാതിഥിയായി. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ, ടെക-്‌നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, സെക്രട്ടറി ശംസു മാനു, ദമ്മാം കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി മഹമൂദ് പൂക്കാട്, സാമൂഹിക പ്രവർത്തകരായ അബ-്‌ദു സലാം ജാംജൂം, ജൗഹർ കുനിയിൽ, സാദിക്ക് എറണാകുളം, റോയ-്‌സൻ കൊക്കാടൻ, കാസിം തൊടുപുഴ, അജ്മൽ മണ്ണാർക്കാട്, പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ ട്രഷറർ ഉബൈദ് മണാട്ടിയിൽ, യൂത്ത് ക്ലബ് ചെയർമാൻ അയ-്‌മൻ കണ്ണൂർ, തോമസ് തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
മാഡ്രിഡ് എഫ്സി ഭാരവാഹികളായ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, ലുക്മാനുൽ ഹക്കീം, ഷുക്കൂർ ആലുങ്ങൽ, ഹാരിസ് നീലേശ്വരം, അദ്‌നാൻ വെള്ളേരിക്കൽ, അനസ് കൊടുവള്ളി, റിയാസ് മമ്പാട്, മുനീർ അഹമ്മദ്, ജാബിർ വള്ളിക്കുന്ന് എന്നിവർ നേതൃത്വം നൽകി.









0 comments