Deshabhimani

നാമ ടോക്ക്സ് സമാപിച്ചു

nama talks
വെബ് ഡെസ്ക്

Published on Nov 28, 2026, 02:08 PM | 1 min read

ഷാർജ : സ്‌ത്രീകളുടെ ആരോഗ്യത്തിലും ജീവിതനിലവാരത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് നാമ വുമൺ അഡ്വാൻസ-്‌മെന്റ് സംഘടിപ്പിച്ച നാമ ടോക്ക്സ് പരമ്പര സമാപിച്ചു. വർഷം മുഴുവൻ നീണ്ടുനിന്ന പരമ്പരയിൽ ഷാർജ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽനിന്ന്‌ 300ൽ അധികം സ-്‌ത്രീകൾ പങ്കെടുത്തു. മാനസികവും ശാരീരികവുമായ ആരോഗ്യം, സാമ്പത്തിക സുരക്ഷ, ഉത്തരവാദിത്വങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥ, അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കൽ എന്നിവയായിരുന്നു പരമ്പരയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ഖോർഫക്കാൻ, കൽബ, അൽ ദൈദ്, അൽ ഹംരിയ എന്നിവിടങ്ങളിലുൾപ്പെടെ എമിറേറ്റിലുടനീളം സെഷനുകൾ നടന്നു. ഫെബ്രുവരി 10-ന് ആരംഭിച്ച ആദ്യ സെഷനിൽ 67 സ-്‌ത്രീകൾ പങ്കെടുത്തു. ഖോർഫക്കാനിലും കൽബയിലും നടന്ന രണ്ട് സെഷനുകളിൽ 85 സ-്‌ത്രീകൾ പങ്കെടുത്തു. എമിറാത്തി വനിതാദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക സെഷനിൽ 71 സ-്‌ത്രീകൾ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home