ad
Deshabhimani

ദോഫാറിലെ കാഴ്ചകൾ കാണാൻ തുറന്ന ബസുമായി മുവാസലാത്ത്‌

oman open bus service
വെബ് ഡെസ്ക്

Published on Aug 26, 2025, 03:28 PM | 1 min read

സലാല : ഖരീഫ് സീസൺ ആസ്വദിക്കാനെത്തുന്ന സന്ദർശകർക്ക് ഇനി തുറന്ന ബസിലിരുന്ന്‌ ദോഫാറിലെ കാഴ്ചകൾ കാണാം. ഒമാന്റെ പൊതുഗതാഗത സംവിധാനമായ മുവാസലാത്താണ്‌ സന്ദർശകർക്കായി പുതിയ ബസ്‌ ഒരുക്കിയത്‌. ഒമാൻ ടെല്ലുമായി സഹകരിച്ചാണ് മുവാസലാത്തിന്റെ ബസ്‌ സർവീസ്‌.


ഖരീഫ് സീസണിൽ ദോഫാറിൽ ഒരുക്കിയ നിരവധി സൗകര്യങ്ങളിലെന്നാണ് തുറന്ന ബസ് യാത്ര. സമൃദ്ധമായ പച്ചപ്പും തണുത്ത മൺസൂൺ കാറ്റും ചെറിയ ചാറ്റൽ മഴയും ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് ബസ് സന്ദർശകർക്കായി ഒരുക്കുക. വിനേദ സഞ്ചാരം സമ്പന്നമാക്കാനുള്ള മുന്നേറ്റമാണ്‌ സർവീസെന്ന്‌ ആദ്യ യാത്രയിൽ പങ്കെടുത്ത്‌ ദോഫാർ ഗവർണർ പറഞ്ഞു. സീസണിൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമായി ദോഫാറിനെ ഉയർത്താനുള്ള നിരവധി കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home