ad
Deshabhimani

എസിഐ സർവേ: അംഗീകാര നിറവിൽ മസ്‌കത്ത്‌, സലാല വിമാനത്താവളങ്ങൾ

airport
വെബ് ഡെസ്ക്

Published on Mar 16, 2025, 03:03 PM | 1 min read

മസ്‌കത്ത്‌: എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ നേട്ടം കൈവരിച്ച്‌ മസ്‌കത്ത്‌, സലാല വിമാനത്താവളങ്ങൾ. എയർപോർട്ട്‌ കൗൺസിൽ ഇന്റർനാഷണൽ (എസിഐ) നടത്തിയ സർവേയിലാണ്‌ മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളങ്ങളായി മസ്‌കത്തും സലാലയും തെരഞ്ഞെടുക്കപ്പെട്ടത്‌.


50 ലക്ഷം മുതൽ ഒന്നര കോടിവരെ യാത്രക്കാരുള്ള വിഭാഗത്തിൽ മസ്‌കത്ത്‌ അന്താരാഷ്‌ട്ര വിമാനത്താവളം മിഡിൽ ഈസ്റ്റിൽ ഒന്നാമനായി. ജീവനക്കാരുടെ മികച്ച പ്രകടനം, എളുപ്പമുള്ള വിമാനത്താവള യാത്ര, വൃത്തിയുള്ള വിമാനത്താവളം തുടങ്ങിയവയിലും പുരസ്‌കാരം ലഭിച്ചു.


20 ലക്ഷത്തിൽ താഴെ യാത്രക്കാരുള്ള വിഭാഗത്തിൽ സലാല വിമാനത്താവളം മിഡിൽ ഈസ്റ്റിൽ മികച്ചതായി. ജീവനക്കാരുടെ മികച്ച പ്രകടനം, എളുപ്പമുള്ള വിമാനത്താവള യാത്ര, വൃത്തിയുള്ള വിമാനത്താവളം, ഏറ്റവും രസകരമായ വിമാനത്താവളം എന്നീ നേട്ടങ്ങളും കൈവരിച്ചു. എസിഐ ഡയറക്‌ടർ ജനറലിന്റെ എക്‌സലൻസ് പട്ടികയിലും സലാല വിമാനത്താവളം ഇടംനേടി.


അറൈവൽ, ചെക്ക്- ഇൻ, സുരക്ഷാ പരിശോധന, എമിഗ്രേഷൻ, ഷോപ്പിങ് ആൻഡ്‌ ഡൈനിങ്, ഗെയിറ്റ്‌ ഏരിയകൾ, വിമാനത്താവള അന്തരീക്ഷം, സേവന നിലവാരം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തുന്നതായിരുന്നു സർവേ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home