ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു

കെയ്റോ: ഗാസയിൽ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡറെ ഇസ്രയേൽ സൈന്യം വധിച്ചു. വെടിനിർത്തൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പലസ്തീൻ പ്രദേശത്ത് ഇസ്രയേൽ കടന്നാക്രമണം നടത്തിയത്. വ്യാഴാഴ്ച നടന്ന വ്യോമാക്രമണത്തിൽ കമാൻഡറായ മുഹമ്മദ് അബ്ദുൽ സലാം അൽ-യസൂരി കൊല്ലപ്പെട്ട വിവരം ഹമാസിന്റെ സായുധ വിഭാഗം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന കമാൻഡറാണെന്നാണ് സൂചന. യസൂരിയെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ മറ്റ് രണ്ട് കമാൻഡർമാരും കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.








0 comments