ad
Deshabhimani

ചാമ്പ്യൻസ് ബോട്ട് ലീഗ്; ആറാം സീസണിന് സെപ്റ്റംബർ 19ന് തുടക്കം

Boat Race
വെബ് ഡെസ്ക്

Published on Sep 11, 2026, 10:29 PM | 1 min read

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്കുയർത്തിയ ചാമ്പ്യൻസ് ബോട്ട് ലീ​ഗിന്റെ (സിബിഎൽ) ആറാം സീസണിന് ഈ മാസം ആവശേത്തുടക്കും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് സിബിഎൽ സംഘടിപ്പിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ തുഴത്താളത്തിനൊപ്പം ഓളപ്പരപ്പിൽ ആവേശമുയർത്തി ചാമ്പ്യൻ ബോട്ട് ലീ​ഗിന് സെപ്റ്റംബർ 19ന് ആലപ്പുഴ കരുവാറ്റയിൽ തുടക്കമാകും. നവംബർ 21ന് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ കൊല്ലത്ത് സമാപിക്കും.


ഫൈനലടക്കം 11 മത്സരങ്ങളാണ് ഇത്തവണയുള്ളത്. കരുവാറ്റക്കും കൊല്ലത്തിനും പുറമെ കല്ലട (സെപ്റ്റംബർ 23), പാണ്ടനാട് (സെപ്റ്റംബർ 26), തൃശ്ശൂർ കോട്ടപ്പുറം (ഒക്ടോബർ 2), എറണാകുളം മറൈൻ ഡ്രൈവ് (ഒക്ടോബർ 10), പിറവം (ഒക്ടോബർ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുന്നത്.


കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ സീസണിൽ പങ്കെടുക്കുന്ന ടീമുകൾ ചുണ്ടൻ വള്ളങ്ങളുടെ യഥാർത്ഥ പേരുകളിൽ തന്നെയാകും അറിയപ്പെടുക. കേരളത്തിന്റെ തനത് ആഘോഷമായ വള്ളംകളിയെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനുമാണ് സിബിഎൽ ആരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home