മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് യുവാവ്; അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരിയിൽ മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് യുവാവിന്റെ പരാക്രമം. സംഭവത്തിൽ ഇടപ്പള്ളി സ്വദേശി ഡാൾട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് കിലോമീറ്ററോളം ദൂരത്തിനിടെ ഏഴോളം വാഹനങ്ങളാണ് യുവാവ് ഇടിച്ചുതെറിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഇടിച്ചുതെറിപ്പിച്ച വാഹനങ്ങളിൽപ്പെട്ട ഒരു ബൈക്ക് കാറിൽ കുടുങ്ങിയിട്ടും ഏകദേശം ഒരു കിലോമീറ്ററോളം ദൂരം യുവാവ് വാഹനം ഓടിച്ചതായി നാട്ടുകാർ പറഞ്ഞു.കൊച്ചങ്ങാടി മുതൽ കുരിയച്ചൻ നട വരെയുള്ള ഭാഗത്താണ് യുവാവ് കാറുമായി പരിഭ്രാന്തി സൃഷ്ടിച്ചത്. തുടർന്ന് നാട്ടുകാർ ഡാൾട്ടനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ പ്രകോപിതരായ നാട്ടുകാർ പ്രതിയുടെ കാർ അടിച്ചുതകർത്തു. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു








0 comments