Deshabhimani

നിരന്തരം ഭീഷണി; ജോലി പോകുമോ എന്ന ആശങ്ക, പൊലീസ് നടപടിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

Kailash Suicide

കൈലാസ് (ഇടത്) പൊലീസ് നടപടികൾക്കെതിരെ പ്രതിഷേധിക്കുന്ന ബന്ധുക്കളും നാട്ടുകാരും (വലത്)| Photo: Screengrab

വെബ് ഡെസ്ക്

Published on Nov 21, 2026, 09:50 AM | 1 min read

തൃശ്ശൂർ : പൊലീസ് നടപടികളിൽ മനംനൊന്ത് തൃശ്ശൂർ വല്ലപ്പാട് സ്വദേശി കൈലാസ് (38) ജീവനൊടുക്കി. തുടർച്ചയായി കേസുകളെടുത്തതും കാപ്പ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൈലാസിനെ ആത്മഹത്യയിലേക്ക് നയിച്ചത്.


പൊലീസ് കൈ കാണിച്ചിട്ട് നിർത്താതെ പോയെന്നാരോപിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പൊലീസിനെ ആക്രമിച്ചെന്നുമുള്ള വകുപ്പുകൾ ചുമത്തി കൈലാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇതിനുപിന്നാലെ ബിഎൻഎസ് 126 (പഴയ 107) വകുപ്പ് കൂടി ചേർത്ത് സ്ഥിരം കുറ്റവാളിയായി ചിത്രീകരിച്ചു.


ഗൾഫിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരിക്കെ, പുതിയ കേസുകൾ കാരണം ജോലി നഷ്ടപ്പെടുമോയെന്നും നിശ്ചയിച്ച വിവാഹം മുടങ്ങുമോയെന്നുമുള്ള ആശങ്കയിലായിരുന്നു കൈലാസ്. തുടർന്ന് സ്റ്റേഷനിലെത്തി പൊലീസുകാരോട് അപേക്ഷിച്ചെങ്കിലും, ഇനി സംസാരിച്ചാൽ കാപ്പ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കൈലാസ് ജീവനൊടുക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home